ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ഇടിഞ്ഞാല്‍ ,കാറിനും ടി വിക്കും വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകള്‍. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് കമ്പനികള്‍ ഇപ്പോള്‍ അധിക വിലയാണ് നല്‍കുന്നത്. ഈ തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാതെ വഴിയില്ലെന്നാണ് കമ്പനികള്‍ വാദം ഉന്നയിക്കുന്നത്. ഇതോടെ ജിഎസ്ടി നിരക്കുകളില്‍ വരുത്തിയ ഇളവിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാവില്ല.
രൂപയുടെ വിലയിടിവിന്റെ പരിണിത ഫലങ്ങള്‍ അനുഭവിക്കുകയാണെന്നും അത് അനുസരിച്ചുള്ള വര്‍ധനവ് വിപണിയില്‍ പ്രതിഫലിക്കുമെന്നും കാര്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. മാരുതി സുസുക്കിയുടേതുള്‍പ്പടെ വില കുത്തനെ വര്‍ധിക്കുമെന്നാണ് കരുതുന്നത്. കാര്‍ നിര്‍മ്മിക്കുന്നതിനുള്ള പല സാമഗ്രികളും വിദേശത്ത് നിന്നും വരുത്തുന്നതാണ്. ഇതിനും പുറമേ മാതൃ കമ്പനിയായ സുസുക്കിക്ക് ലോയല്‍റ്റിയും നല്‍കേണ്ടതുണ്ട്. പിടിച്ചു നില്‍ക്കാന്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്നാണ് മാരുതിയും വ്യക്തമാക്കി.
കാറുകള്‍ക്ക് പുറമേ ടിവികള്‍ക്കും വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആഗസ്റ്റ് ആദ്യവാരം മുതല്‍ വില വര്‍ധന നിലവില്‍ വരുമെന്നാണ് കരുതുന്നത്. 32 ഇഞ്ച് ടി വി ക്ക് 15 ശതമാനം വില വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാങ്കുകളും കയറ്റുമതിക്കാരും വന്‍തോതില്‍ യുഎസ് ഡോളര്‍ വിറ്റഴിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്. വിലയിടിവ് ഇനിയും തുടര്‍ന്നാല്‍ പരിണിത ഫലങ്ങള്‍ ജനങ്ങള്‍ അനുഭവിച്ച് തുടങ്ങും. ജൂണ്‍ 28ന് രൂപയുടെ മൂല്യം 69.10 നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു.
ബാങ്കുകളും ഇറക്കുമതി ചെയ്യുന്നവരും കൂടുതലായി ഡോളര്‍ വാങ്ങികൂട്ടിയതു വഴി വര്‍ദ്ധിച്ചുവന്ന ഡോളര്‍ ആവശ്യകത രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമായിട്ടുണ്ട്. ആഗോള വിപണിയില്‍ ഇന്ധന വില വര്‍ധിച്ചതും യുഎസ് ചെന വ്യാപാര പ്രശ്‌നങ്ങളും രൂപയുടെ വില ഇടിവിന് കാരണമായിട്ടുണ്ട്.