യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഡോളറിന് 77.69 നിലവാരത്തിലായിരുന്നു ചൊവാഴ്ചയിലെതുടക്കം. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിലവാരത്തേക്കാള്‍ 14 പൈസയുടെ ഇടിവ്.
ഡോളര്‍ കരുത്താര്‍ജിച്ചതും ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലെ കുതിച്ചതുമാണ് മൂല്യംവീണ്ടും ഇടിയാന്‍ കാരണം. യുഎസിലെ ട്രഷറി ആദായത്തില്‍ കുതിപ്പുണ്ടായതാണ് ഡോളര്‍ നേട്ടമാക്കിയത്.
ലോകമെമ്പാടുമുള്ള സമ്പദ് വ്യവസ്ഥകള്‍ നേരിടുന്ന മാന്ദ്യ ഭീതിയും യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും നിരക്ക് വര്‍ധിപ്പിച്ചേക്കുമന്ന സൂചനയുമൊക്കെ കറന്‍സികള്‍ക്ക് തിരിച്ചടിയായി.