മുംബൈ: വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 28 പൈസയുടെ ഇടിവ് നേരിട്ട് രൂപയുടെ മൂല്യം 70.34 എന്ന നിലയിലാണ്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും രൂപയ്ക്ക് ഭീഷണിയായി. ഇന്നലെ ബാരലിന് 50 ഡോളറിലേക്ക് വരെ ഇടിഞ്ഞ അന്താരാഷ്ട്ര എണ്ണവില ഇന്ന് നാല് ഡോളറില്‍ കൂടുതല്‍ ഉയര്‍ന്ന് 54.64 ഡോളറിലെത്തി.