ആകാംക്ഷയ്ക്ക് വിരാമം; റസല്‍ ഓസ്‌ട്രേലിയക്കെതിരെ കളത്തിലിറങ്ങും

രിക്ക് കാരണം വിശ്രമത്തിലായിരുന്ന വിന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍
ഓസ്‌ട്രേലിയക്കെതിരെ കളിക്കും. താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘കാല്‍മുട്ടിന്റെ പരിക്കുമായാണ് വര്‍ഷങ്ങളായി താന്‍ കളിക്കുന്നത്. ചിലപ്പോള്‍ പരിക്ക് ഗുരുതരമാകും, എന്നാല്‍ താനൊരു പ്രഫഷണലാണ്. തിരിച്ചെത്താന്‍ എന്താണ് ചെയ്യേണ്ടത് എന്ന് തനിക്കറിയാം. അടുത്ത മത്സരത്തിന് മുന്‍പ് അഞ്ച് ദിവസമുണ്ട്. കാല്‍മുട്ട് സാധാരണ നിലയിലെത്താന്‍ ഈ സമയം മതിയാകും. മികച്ച ഫിസിയോ, മസാജ് ടീം കൂടെയുണ്ട്. അടുത്ത കുറച്ച് ദിവസങ്ങളില്‍ അവര്‍ തനിക്കൊപ്പം കഠിന പരിശ്രമങ്ങളിലായിരിക്കുമെന്നും’ റസല്‍ വ്യക്തമാക്കി.

പാക്കിസ്ഥാന് എതിരായ മത്സരത്തിലാണ് റസലിന് പരിക്കേറ്റത്. കാലിനായിരുന്നു പരിക്കേറ്റത്. ഓസ്ട്രേലിയക്കെതിരെയുള്ള വെസ്റ്റ് ഇന്‍ഡീസിന്റെ പോരാട്ടം ജൂണ്‍ ആറിനാണ്.

Top