ഇർകസ്ക്: റഷ്യയിലെ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തിൽ രണ്ടുപേർ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. റഷ്യയിലെ ബെയ്കലിന്റെ ഒൽഖോൺ ദ്വീപ് തടാകത്തിലെ ടൂറിസ്റ്റ് കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്.
തീപിടുത്തതിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. എന്നാൽ ഇവരുടെ വിവരങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ദക്ഷിണ കൊറിയയിൽ നിന്നുള്ള എട്ട് പൗരന്മാരും, ചൈനയിൽ നിന്നുള്ള 24 പേരും , രണ്ട് റഷ്യക്കാരുമായിരുന്നു ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.