യുക്രെയിൻ വിഷയത്തിൽ ഇടപെട്ട അമേരിക്കയെ പ്രതിരോധത്തിലാക്കാൻ, റഷ്യയുടെ തന്ത്രപരമായ നീക്കം. ഉത്തര കൊറിയയുടെ പുതിയ മിസൈൽ പരീക്ഷണം അമേരിക്കയെ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടെന്ന് വ്യക്തം, റഷ്യയുമായി ഏറ്റുമുട്ടലിന് അമേരിക്ക തുനിഞ്ഞാൽ, ഉത്തര കൊറിയൻ മിസൈൽ അമേരിക്കയെ ‘തൊടുമെന്ന’ അഭ്യൂഹവും ശക്തമാണ്. ഇരു വിഭാഗവും ആയുധങ്ങളും സൈനികരുമായി തമ്പടിക്കുമ്പോൾ ലോകം അന്തംവിട്ടാണ് നോക്കി നിൽക്കുന്നത്. കൊലയാളി വൈറസുകളിൽ നിന്നും അതിജീവനത്തിനായി പോരാടുന്ന മനുഷ്യരാശിയെ ഒന്നടങ്കം ചാരമാക്കാൻ ശേഷിയുള്ള ആയുധങ്ങളാണ് റഷ്യയുടെയും അമേരിക്കയുടെയും പക്കലുള്ളത് എന്നതും ഒരു യാഥാർത്ഥ്യമാണ്. (വീഡിയോ കാണുക)