ഫേസ്ബുക്കിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമിനും വിലക്കേര്‍പ്പെടുത്തി റഷ്യ. റഷ്യയുടെ ഐടി റെഗുലേറ്റിംഗ് ഏജന്‍സിയായ റോസ്‌കോംനാഡ്‌സര്‍ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ റഷ്യന്‍ അനുകൂല വിവരങ്ങള്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും നടപടി കനത്തപ്പോഴാണ് വിവേചനം നടക്കുന്നുവെന്ന് ആരോപിച്ച് ഫേസ്ബുക്കിനെതിരെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.
റഷ്യന്‍ സൈന്യത്തിനെതിരേ ഭീഷണിമുഴക്കിക്കൊണ്ടുള്ള പോസ്റ്റുകള്‍ക്ക് യുക്രൈന്‍ ഉള്‍പ്പടെയുള്ള ചില രാജ്യക്കാര്‍ക്ക് മെറ്റാ അനുവാദം നല്‍കിയതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിനെതിരായ നടപടിയിലേക്ക് നയിച്ചത് എന്നാണ് വിവരം. റഷ്യ സ്വീകരിച്ച ഈ നടപടി തീര്‍ത്തും മോശമെന്നാണ് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പ്രതികരിച്ചത്.
നിരോധനം പ്രഖ്യാപിച്ചെങ്കിലും തിങ്കളാഴ്ച മുതലാണ് നിരോധനം പ്രബല്യത്തില്‍ വരുക എന്നാണ് റഷ്യന്‍ അധികാരികള്‍ അറിയിക്കുന്നത്. റഷ്യയിലെ ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കള്‍ക്ക് അവരുടെ സുഹൃത്തുക്കളെയും മറ്റും നിരോധന വിവരം അറിയിക്കാനും ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനുമെല്ലാം വേണ്ടി സമയം നല്‍കുന്നതിനാല്‍ നിരോധനം നേരത്തെ അറിയിക്കുന്നു