സിറിയന്‍ വിഷയം: യുഎസ്-റഷ്യന്‍ വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തി

വാഷിംഗ്ടണ്‍: സിറിയന്‍ വിഷയത്തില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായി ഫോണിലൂടെ ചര്‍ച്ച നടത്തി.

2011 മുതല്‍ ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയില്‍ സൈനിക നടപടികൊണ്ടു പ്രയോജനമില്ലെന്നും രാഷ്ട്രീയ പരിഹാമാണു വേണ്ടതെന്നുമുള്ള നിലപാട് വിയറ്റ്‌നാമില്‍ നടന്ന ഏഷ്യ പസഫിക്ക് ഉച്ചകോടിയില്‍ അമേരിക്കയും റഷ്യയും സ്വീകരിച്ചിരുന്നു. ഇതുസംബന്ധിച്ച ചര്‍ച്ചകളാണ് ഇരുനേതാക്കളും നടത്തിയതെന്നാണ് സൂചന.

Top