മോസ്‌കോ: റഷ്യയിലെ മാഗ്‌നിറ്റോഗോസ്‌ക് നഗരത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ വാതകം പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ കാണാതായ 11 മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ 36 മണിക്കൂറുകള്‍ക്ക് ശേഷം രക്ഷാ പ്രവര്‍ത്തകര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് പുറത്തെടുത്തു.
കുഞ്ഞ് മൈനസ് 17 ഡിഗ്രി സെല്‍ഷ്യസ് തണുപ്പും സ്‌ഫോടനവും അതിജീവിച്ചത് അദ്ഭുതകരമാണെന്ന് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 12 പേരെ പുറത്തെടുത്തുവെന്നും ഏഴു പേര്‍ മരിച്ചെന്നും അധികൃതര്‍ അറിയിച്ചു. പന്ത്രണ്ടോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.