യൂറോപ്യന്‍ മനുഷ്യാവകാശ സംഘടനയില്‍ നിന്നും റഷ്യയെ പുറത്താക്കി

കീവ്: യൂറോപ്യന്‍ മനുഷ്യാവകാശസംഘടനയില്‍ നിന്നും റഷ്യയെ പുറത്താക്കി. റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്നാണ് സംഘടനയുടെ തീരുമാനം. 47 അംഗ കൗണ്‍സിലാണ് പുറത്താക്കല്‍ തീരുമാനമെടുത്തത്. അടിയന്തര സ്വഭാവമുള്ളതാണ് പുറത്താക്കലെന്നും സംഘടന അറിയിച്ചു.

1949 ല്‍ സ്ഥാപിതമായ സംഘടനയില്‍ റഷ്യ സജീവ അംഗമായിരുന്നു. തൊട്ടടുത്ത കാലം വരെ റഷ്യ പ്രധാനപ്പെട്ട എല്ലാ മനുഷ്യാവകാശ വിഷയങ്ങളിലും സജീവമായി പങ്കെടുത്തുവെന്ന് സംഘടന പുറത്താക്കല്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

അതേസമയം, ഭരണം അട്ടിമറിക്കാന്‍ യുക്രൈന്‍ സൈന്യത്തോട് ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്ളഡിമിര്‍ പുടിന്‍. സര്‍ക്കാരിനെ പുറത്താക്കാന്‍ അധികാരം പിടിച്ചെടുക്കാനാണ് യുക്രൈന്‍ സൈന്യത്തോട് പുടിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ ഭരണകൂടം ഭീകരരുടേതാണ്. നവനാസികളും ലഹരിക്ക് അടിമപ്പെട്ടവരുമാണ് ഭരണനേതൃത്വത്തിലുള്ളതെന്ന് പുടിന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെലന്‍സ്‌കി ഭരണകൂടത്തെ പുറത്താക്കും വരെ ആക്രമണം തുടരുമെന്നും പുടിന്‍ പറഞ്ഞു.

Top