റഷ്യക്ക് കനത്ത തിരിച്ചടി കിട്ടിതുടങ്ങി: രൂക്ഷമായ ആക്രമണത്തിന് സാധ്യതയെന്ന് യുഎസ് ഇന്റലിജൻസ്

വാഷിങ്ടൺ: റഷ്യൻ സൈന്യം യുക്രൈനിൽ തിരിച്ചടി നേരിട്ട് തുടങ്ങിയെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിൻറെ റിപ്പോർട്ട്. യുക്രൈന്റെ ഭാഗത്തുനിന്നുള്ള കനത്ത ചെറുത്തു നിൽപ്പുകൾ ഉണ്ട്. ഇതിനിടയിൽ ഒരു പാവസർക്കാർ സ്ഥാപിക്കാനുള്ള പുതിയ പദ്ധതി വിജയിക്കാനുള്ള സാധ്യതകൾ ഇല്ലെന്നാണ് യുഎസ് ഇന്റലിജൻസ് വ്യക്തമാക്കുന്നത്.

രഹസ്യാന്വേഷണ മേധാവികൾ ചൊവ്വാഴ്ച യുഎസ് എംപിമാരോടാണ് ഇതുസംബന്ധിച്ച വിശദീകരണം നടത്തിയത്. അടുത്ത ആഴ്ചകളിൽ ആക്രമണം രൂക്ഷമാക്കാനുള്ള സാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി. യുക്രൈനിലെ റഷ്യൻ അധിനിവേശം 14-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

സൈന്യം നേരിടാനിടയുള്ള വെല്ലുവിളികളും യുക്രൈന്റെ ചെറുത്തുനിൽപ്പ് ശേഷിയും റഷ്യൻ നേതൃത്വം കുറച്ചുകണ്ടു. ഇപ്പോഴത്തേതുപോലൊരു ചെറുത്തുനിൽപ്പ് അവർ പ്രതീക്ഷിച്ചിരുന്നില്ല. സൈനികനീക്കത്തിനുള്ള പ്രതിസന്ധികളും തെറ്റായ പദ്ധതികളും റഷ്യയുടെ മുന്നേറ്റത്തെ ബാധിച്ചുവെന്നും ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് അവ്‌റിൽ ഹെയിൻസ് വ്യക്തമാക്കി.

Top