‘വിക്രമാദിത്യ’ ഇന്ത്യയ്ക്കു നൽകിയ റഷ്യ, ‘വിക്രാന്തിനും’ നൽകി റഷ്യൻ ടെക്നോളജി !

രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് അതിന്റെ ചരിത്രപരമായ കർത്തവ്യം ഏറ്റെടുത്ത് പ്രയാണം ആരംഭിച്ചിരിക്കുകയാണ്. രാജ്യത്തെ കാക്കുന്ന കണ്ണായി എതിരാളിയുടെ പേടി സ്വപ്നമായി വിക്രാന്ത് ഇനി കടലിൽ ഉണ്ടാകും. ഈ വിമാന വാഹിനി കപ്പൽ നിർമ്മാണം പൂർത്തീകരിച്ചത് കേരളത്തിലാണ് എന്നതിൽ ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ്. രാജ്യത്തിന്റെ കരുത്താണ് ഇന്ത്യ ഇപ്പോൾ ലോകത്തിനു മുന്നിൽ കാണിച്ചു കൊടുത്തിരിക്കുന്നത്. ഈ ഘട്ടത്തിൽ രാജ്യം നന്ദിപൂർവ്വം സ്മരിക്കേണ്ട രാജ്യമാണ് റഷ്യ. ഇന്ത്യയ്ക്ക് ഒരു വിമാന വാഹിനി കപ്പൽ അനിവാര്യമായ കാലത്ത് റഷ്യയാണ് ഒരു വിമാനവാഹിനികപ്പൽ ഇന്ത്യയ്ക്ക് നൽകിയിരുന്നത്. അതിന്റെ പേരാണ് വിക്രമാദിത്യ. ഈ പേര് പാക്കിസ്ഥാന്റെ മാത്രമല്ല ചൈനയുടെയും ചങ്കിടിപ്പിക്കുന്നതാണ്. സഞ്ചരിക്കുന്ന ഒരു കൊച്ചുനഗരമാണ് വിക്രമാദിത്യ. ഐ.എൻ എസ് വിക്രാന്ത് പുറത്തിറക്കുന്നതു വരെ നാവികസേനയുടെ കൈവശമുള്ള ഏറ്റവും വലിയ വിമാനവാഹിനി കപ്പലും വിക്രമാദിത്യയായിരുന്നു.

സോവിയറ്റ് നാവികസേനയ്ക്കു വേണ്ടി 1978ൽ നിർമാണം തുടങ്ങിയ ഈ കപ്പൽ 1987ൽ ആണ് കമ്മിഷൻ ചെയ്‌തിരുന്നത്. 44,500 ടൺ കേവുഭാരമുള്ള വിക്രമാദിത്യയ്‌ക്ക് 284 മീറ്റർ നീളവും 60 മീറ്റർ വീതിയുമുണ്ട്.  22 നിലകളുണ്ട്. പ്രൊപ്പല്ലറുകൾ നാലെണ്ണമാണുള്ളത്. 30 വിമാനങ്ങൾ വഹിച്ചുകൊണ്ടുപോകാനും ഈ കപ്പലിനു കഴിയും. വിമാനങ്ങൾക്കു പുറമെ ധ്രുവ് ചേതക് ഹെലികോപ്‌റ്ററുകളും വിക്രമാദിത്യയിലുണ്ട്. ഒരേസമയം 1600 ആളുകൾക്ക് ജോലിചെയ്യാനുള്ള സംവിധാനവും കപ്പലിലുണ്ട്. തുടർച്ചയായി 45 ദിവസം വരെ യാത്രചെയ്യാൻ ശേഷിയുള്ള വിക്രാമാദിത്യയുടെ പ്രവർത്തനത്തിനു വേണ്ടത് 18 മെഗാവാട്ട് വൈദ്യുതിയാണ്. മാരക പ്രഹര ശേഷിയുള്ള പീരങ്കികളും. ബാരക്ക് ശ്രേണിയിൽപ്പെട്ട മിസൈലുകളും വഹിക്കാൻ ഐഎൻഎസ് വിക്രമാദിത്യയ്ക്ക് നിഷ്പ്രയാസം കഴിയും. ഏകദേശം 230 കോടി ഡോളർ അതായത് 14,000 കോടിയിലേറെ രൂപ ചെലവിട്ടാണ് ഈ പടക്കപ്പലിനെ റഷ്യയിൽ നിന്നും ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.

റഷ്യന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തന്നെയാണ് ഐ.എന്‍.എസ്. വിക്രാന്തും ഇന്ത്യ ഇപ്പോൾ തദ്ദേശീയമായി നിർമ്മിച്ചിരിക്കുന്നത്.  വി​ക്രാ​ന്തി​ന്റെ ഫ്ലൈ​റ്റ് ഡെ​ക്കും വി​ത്യ​സ്ത​മാ​ണ്. സ്‌​കൈ ജം​പ് ടെ​ക്‌​നോ​ള​ജി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ഡെ​ക്കി​ൽ മൂ​ന്നു റ​ൺ​വേ​ക​ളു​ണ്ട്​. പോ​ർ വി​മാ​ന​ങ്ങ​ൾ​ക്ക്​ പ​റ​ന്നു​യ​രാ​ൻ 203 മീ​റ്റ​റിന്റെയും 141 മീ​റ്റ​റിന്റെ​യും ര​ണ്ടു റ​ൺ​വേ​ക​ളും ഇ​റ​ങ്ങു​ന്ന​തി​ന് 190 മീ​റ്റ​ർ നീ​ള​മു​ള്ള റ​ൺ​വേ​യു​മാ​ണു​ള്ള​ത്. കു​റ​ഞ്ഞ ദൂ​ര​ത്തി​ലു​ള്ള റ​ണ്‍വേ​യി​ല്‍നി​ന്ന് യു​ദ്ധ വി​മാ​ന​ങ്ങ​ള്‍ക്ക് അ​തി​വേ​ഗ​ത്തി​ല്‍ ക​പ്പ​ലി​ല്‍നി​ന്ന് പ​റ​ന്ന് ഉ​യ​രാ​നാ​കും. 240 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ പ​റ​ന്നി​റ​ങ്ങു​ന്ന വി​മാ​ന​ങ്ങ​ളെ പി​ടി​ച്ചു നി​ർ​ത്താ​നും അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളാ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കപ്പലിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സംവിധാനം ഒരുക്കിയിരിക്കുന്നത് ബെംഗളൂരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡാണ്. മുകൾഡെക്കിൽ 10 യുദ്ധവിമാനങ്ങളും താഴെ 20 വിമാനങ്ങളും വിന്യസിക്കാൻശേഷിയുള്ളതാണ്‌ വിക്രാന്ത്‌. നിർമാണച്ചെലവ്‌ 20,000 കോടി രൂപയാണ്‌. 1971ലെ ഇന്ത്യ–പാക്‌ യുദ്ധത്തിൽ നിർണായക പങ്കുവഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലിന്റെ പേരു തന്നെയാണ് 2009ൽ നിർമാണം ആരംഭിച്ച ഈ കപ്പലിനും നൽകിയിരിക്കുന്നത്‌.

കപ്പലിനുളളിൽ 8 കിലോമീറ്ററോളം സഞ്ചരിച്ചാൽ മാത്രമേ വിക്രാന്തിനെ കണ്ടറിയാൻ സാധിക്കുകയൊള്ളൂ. 333 നീലത്തിമിംഗലങ്ങളുടെ വലുപ്പവും 45,000 ടൺ കേവുഭാരവുമാണ് കടലിലെ ഈ കരുത്തനുള്ളത്. ഇതോടെ തദ്ദേശീയമായി വിമാന വാഹിനി രൂപകൽപന ചെയ്തു നിർമിക്കാൻ ശേഷിയുള്ള ലോകത്തെ ആറാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. വിക്രമാദിത്യയും വിക്രാന്തും മുന്നണിയിൽ നിൽക്കുമ്പോൾ ഇന്ത്യയ്ക്ക് സമീപത്തുകൂടി പറക്കാൻ പോലും ശത്രു രാജ്യങ്ങൾക്ക് ചങ്കിടിക്കും. ഇതോടെ സൈനിക ശക്തിയിൽ കൂടുതൽ കരുത്താർജിച്ചിരിക്കുകയാണ് ഇന്ത്യ. രാജ്യം ഈ ചരിത്ര നേട്ടത്തിൽ അഭിമാനിക്കുമ്പോൾ അന്നും ഇന്നും നമുക്കൊപ്പം ഉറച്ചു നിൽക്കുകയും ഐ.എൻ.എസ് വിക്രാന്തിന് ഉൾപ്പെടെ സാങ്കേതിക സഹായം നൽകുകയും ചെയ്ത റഷ്യയും അഭിനന്ദനം അർഹിക്കുന്നുണ്ട്. വിക്രാന്തിന്റെ അണിയറ ശില്പികൾക്കൊപ്പം റഷ്യക്കും നൽകാം നമുക്കൊരു ബിഗ് സല്യൂട്ട്.

EXPRESS KERALA VIEW

Top