മോസ്‌കോ: 2036വരെ സ്ഥാനത്ത് തുടരുന്നതിനാവശ്യമായ ഭേദഗതിയിൽ ഒപ്പുവച്ച് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ . 2024ൽ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും മാറണമെന്ന ചട്ടം നിലനിൽക്കെയാണ് അധികാരത്തിൽ തുടരാനുള്ള ഭേദഗതിയിൽ പുടിൻ ഒപ്പുവച്ചത്.
ഭേദഗതിയിൽ ഒപ്പുവച്ചതോടെ 68 കാരനായ പുടിന് 83 വയസ് വരെ അധികാരത്തിൽ തുടരാനാകും. തിങ്കളാഴ്‌ച പ്രഖ്യാപിച്ച പുതിയ നിയമനിർമ്മാണത്തിൽ അദ്ദേഹത്തിന് പദവിയിൽ തുടരാനുള്ള സാഹചര്യമൊരുക്കി. രണ്ട് തവണയും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുകയും ചെയ്യും.
ഭേദഗതിയിൽ ഒപ്പുവച്ചതോടെ മുൻ നിയമങ്ങൾ പുടിന് തടസമാകില്ല. കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയൻ്റെ (1922-1953) സെക്രട്ടറി ജനറലും സോവിയറ്റ് യൂണിയൻ പ്രധാനമന്ത്രിയുമായിരുന്ന ജോസഫ് സ്‌റ്റാലിന് ശേഷം കൂടുതൽ കാലം അധികാരത്തിൽ തുടരുന്ന നേതാവ് കൂടിയാകും പുടിൻ.
മുന്‍ റഷ്യന്‍ ചാരനില്‍ നിന്ന് പ്രസിഡന്‍റ് പദവിയിലേക്കുള്ള പുടിന്‍റെ യാത്ര തടസമില്ലാതെ തുടരുകയാണെന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. പുടിൻ പ്രസിഡൻ്റ് സ്ഥാനത്ത് തുടരുന്ന നടപടിക്കെതിരെ രാജ്യത്ത് വിമർശനം ശക്തമാണ്. പുടിൻ്റെ വിമർശകനും പ്രതിപക്ഷ നേതാവുമായ അലക്‌സി നവാൽനിക്ക് നേരെയുണ്ടായ വധശ്രമമാണ് പുടിനെതിരെ വിമർശനം ശക്തമാക്കുന്നത്.