മോസ്‌കോ: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) കേന്ദ്രങ്ങളില്‍ റഷ്യ ഈ മാസം ഇതുവരെ നടത്തിയ വ്യോമാക്രമണങ്ങളില്‍ 180 ഭീകരര്‍ കൊല്ലപ്പെട്ടു. ഐഎസിന്റെ രണ്ടു പ്രധാന നേതാക്കള്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഐഎസ് കേന്ദ്രങ്ങളില്‍ ജൂണ്‍ ആറു മുതല്‍ എട്ടുവരെ നടന്ന ശക്തമായ വ്യോമാക്രമണങ്ങളിലാണ് കൂടുതല്‍ ഭീകരരും കൊല്ലപ്പെട്ടത്.
ഐഎസ് ഫീല്‍ഡ് കമാന്‍ഡര്‍മാരായ അബു ഒമര്‍, അല്‍ യാസിന്‍ എന്നിവരാണ് കൊല്ലപ്പെട്ട പ്രധാന നേതാക്കന്‍മാര്‍. ഭീകരരുടെ താവളങ്ങളും നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഐഎസ് തലവന്‍ ഖലീഫ അബുബക്കര്‍ അല്‍ ബാഗ്ദാദി സിറിയയിലെ റാഖായില്‍ മേയ് 28നു നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് റഷ്യന്‍ സൈന്യം അവകാശവാദം ഉന്നയിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ചു വരികയാണെന്നു റഷ്യന്‍ വിദേശമന്ത്രാലയം അറിയിച്ചു.