മോസ്‌കോ: റഷ്യയില്‍ സിഗരറ്റ് നിരോധിക്കുവാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. 2015 നു ശേഷം ജനിച്ചവര്‍ക്കാര്‍ക്കും സിഗരറ്റ് വില്‍ക്കാതിരിക്കുവാനാണ് ആരോഗ്യമന്ത്രാലയം പദ്ധതിയിടുന്നത്.
ഇതിലുടെ 2033 ആകുമ്പോഴേക്കും 18 വയസില്‍ താഴെ പ്രായമുള്ള ആളുകളുടെ സിഗരറ്റ് ഉപയോഗം പൂര്‍ണമായും നിരോധിക്കാനാണു പദ്ധതി.
പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ പിന്തുണയോടുകൂടിയാണു ആരോഗ്യമന്ത്രാലയം സിഗരറ്റ് നിരോധനത്തിനു ഒരുങ്ങുന്നത്.