21ാം ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ; റഷ്യയില്‍ 40 ശതമാനം ടിക്കറ്റ് വില്‍പ്പന പൂര്‍ത്തിയായി

റഷ്യ: ഈ വര്‍ഷം ഫിഫ ലോകകപ്പ് നടക്കുന്ന റഷ്യയില്‍ ടിക്കറ്റ് വില്‍പ്പനയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായി. ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെ നടക്കുന്ന ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പനയില്‍ 40 ശതമാനം ഇതിനോടകം തന്നെ പൂര്‍ത്തിയായി. മോസ്‌കോ, സെയ്ന്റ് മോസ്‌കോ, സൊച്ചി, കാലിനിന്‍ഗ്രാഡ്,കസന്‍ നഗരങ്ങളാണ് ലോകകപ്പിന് വേദിയാകുന്നത്.

സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഹോട്ടല്‍ മുറികളില്‍ 90ശതമാനവും ബുക്ക് ചെയ്തു കഴിഞ്ഞു. ചൈനയില്‍ നിന്നാണ് റഷ്യയിലേക്ക് ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകളെത്തുന്നത്. അതുകൊണ്ട് തന്നെ ഏകദേശം 1,500 റസ്റ്റോറന്റുകളില്‍ ചൈനീസ് വിഭവങ്ങളും ഇവര്‍ക്ക് വേണ്ടി പ്രത്യേക സൗകര്യങ്ങളും ഒരുക്കും.

Top