അങ്കാറ: തുർക്കിയിലെ റഷ്യൻ അംബാസഡർ വെടിയേറ്റു മരിച്ചു. തുർക്കി തലസ്ഥാനമായ അങ്കാറയിലെ ഒരു ഫോട്ടോ ഗാലറി സന്ദർശിക്കുമ്പോഴാണ് അക്രമി ആന്ദ്ര കാർലോവിനുനേർക്കു നിറയൊഴിച്ചതെന്നാണ് റിപ്പോർട്ടുകൾ.
കാർലോവിന്റ മരണവാർത്ത റഷ്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
നേരത്തെ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കാർലോവിന്റെ സ്ഥിതി ഗുരുതരമാണെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു.
വെടിവയ്പിൽ മറ്റു ചുലർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല. എന്നിരുന്നാലും സിറിയയിലെ റഷ്യൻ ഇടപെടലിൽ, കഴിഞ്ഞദിവസം നടന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ആക്രമണമെന്നാണ് കരുതപ്പെടുന്നത്.
മാന്യമായി വസ്ത്രം ധരിച്ച അക്രമിയാണ് വെടിയുതിർത്തതെന്നും ആള്ളാഹു അക്ബർ, ആലപ്പോയെ മറക്കരുത് തുടങ്ങിയ വാക്കുകൾ അക്രമി ഉച്ചത്തിൽ വിളിച്ചുപറഞ്ഞതായുo പറയപ്പെടുന്നു. ഇയാളെകുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
കൊലപാതകത്തെ അപലപിച്ച റഷ്യ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു.