റഷ്യൻ കോവിഡ് വാക്സിൻ പരീക്ഷണം ഉടൻ ആരംഭിക്കും

ഷ്യ; റഷ്യൻ നിർമിത കൊവിഡ് വാക്‌സിനായ സ്പുട്‌നിക്‌വിയുടെ മുനുഷ്യരിലെ പരീക്ഷണം ഇന്ത്യയിൽ ഉടൻ ആരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ. ഇതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായതായും ഈ ആഴ്ച മധ്യത്തോടെ പരീക്ഷണം ആരംഭിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങൾ സംയുക്തമായാണ് നടത്തുക. ഈ ആഴ്ച തന്നെ പരീക്ഷണം ആരംഭിക്കുമെന്നും നീതി ആയോഗ് അംഗം അറിയിച്ചു. മോസ്‌കോ ആസ്ഥാനമായ ഗമാലെയ ഇൻസ്റ്റിറ്റ്യൂട്ടാണ് സ്പുട്‌നിക്‌വി വികസിപ്പിച്ചെടുത്ത വാക്‌സിന്റെ വിതരണ ചുമതല ഡോ. റെഡ്ഡീസ് ലാബോറട്ടറീസിനാണ്.

Top