സാമ്പത്തികമായി മാത്രമല്ല, സൈനിക – ആയുധ ശക്തിയിലും ലോകത്തെ കരുത്തരാണ് തങ്ങളെന്ന അഹങ്കാരത്തോടെ മുന്നോട്ട് പോകുന്ന ചൈനക്ക് ഇന്ത്യ കഴിഞ്ഞ ദിവസം നല്‍കിയ ‘എട്ടിന്റെ പണി’യില്‍ കയ്യടിച്ച് ലോക രാഷ്ട്രങ്ങള്‍.
ആര്‍ക്കും കണ്ടെത്താന്‍ കഴിയില്ലന്ന് വെല്ലുവിളിച്ച് കൊട്ടിഘോഷിച്ച് ചൈന പുറത്തിറക്കിയ ഏറ്റവും പുതിയ അഞ്ചാം തലമുറ പോര്‍ വിമാനങ്ങള്‍ക്ക് ‘ചക്ര’ പൂട്ടിട്ടത് ഇന്ത്യയുടെ സ്വന്തം സുഖോയ് വിമാനമാണ്.
ശത്രുക്കളുടെ കണ്ണുവെട്ടിച്ച് ആകാശത്ത് നിന്നും തൊടുത്ത് വന്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ ശേഷിയുള്ള ചെങ് ദു ജെ – 20 ചൈനയുടെ അഭിമാനവും സൈന്യത്തിന്റെ കുന്തമുനയുമായാണ് ചൈനീസ് മാധ്യമങ്ങള്‍ വിലയിരിത്തിയിരുന്നത്.
ഈ ‘കുന്തമുന’യാണിപ്പോള്‍ ലോകത്തിനു മുന്നില്‍ ഇന്ത്യ പൊളിച്ചടക്കിയത്.
സുഖോയ് 30 എംകെഐയാണ് റഡാര്‍ കണ്ണുകളെ വെട്ടിച്ചു പറന്ന് ആക്രമണം നടത്താന്‍ കഴിയുന്ന ചൈനീസ് പോര്‍വിമാനത്തിന്റെ നീക്കം റഡാറില്‍ കണ്ടെത്തിയത്. ഇന്ത്യയുടെ ആകാശക്കണ്ണുകളെ വെട്ടിക്കാനുള്ള വിദ്യ ഒന്നും ചൈന സ്വന്തമാക്കിയിട്ടില്ലന്ന ഒരു മുന്നറിയിപ്പ്.
ഇന്ത്യയുടെ ഈ ‘ മറുപടി’ ഇപ്പോള്‍ ചൈനയെ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നാണം കെടുത്തിയിരിക്കുകയാണ്. പൊതുവെ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഗുണമേന്‍മ കുറവ് ഇപ്പോള്‍ സൈനിക കാര്യങ്ങളിലും ഉണ്ടായിരിക്കുകയാണെന്ന് പരിഹസിക്കുകയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍.
സൈനിക തലത്തില്‍ ചൈന വിലയിരുത്തുന്നതിനും അപ്പുറമാണ് ഇന്ത്യയുടെ ശേഷിയെന്നും വീണ്ടും ഒരു ഇന്ത്യ – ചൈന യുദ്ധമുണ്ടായാല്‍ അക്കാര്യം ചൈനക്ക് ബോധ്യപ്പെടുമെന്നുമാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പിലെ ഉന്നതന്‍ പ്രതികരിച്ചത്.
അഞ്ചാം തലമുറ പോര്‍വിമാനങ്ങള്‍ ഭാവിയില്‍ വന്‍ തോതില്‍ വില്‍പ്പന നടത്താന്‍ കഴിയുമെന്ന ചൈനയുടെ കണക്കുകൂട്ടലുകളും ഇതാടെ പിഴച്ചിരിക്കുകയാണ്.
ചൈന പ്രധാന ശത്രുവായി കരുതുന്ന ഇന്ത്യ തന്നെ ഈ ആധുനിക വിമാനത്തിന്റെ അടിസ്ഥാന ‘സങ്കല്‍പ്പം’ പൊളിച്ചു കളഞ്ഞതിനാല്‍ ഇനി ഇതു കൊണ്ട് എന്ത് ഗുണമെന്ന ചോദ്യം ചൈനീസ് സൈനിക ഉദ്യോഗസ്ഥര്‍ക്കിടയില്‍ പോലും രൂപപ്പെട്ടതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ഈ യുദ്ധവിമാനങ്ങള്‍ ഉപേക്ഷിക്കാന്‍ ചൈന തയ്യാറായാല്‍ ഭീകരമായ സാമ്പത്തിക നഷ്ടമായിരിക്കും ചൈനക്കുണ്ടാവുക. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി മുഖം മിനുക്കി രംഗത്ത് വന്നാലും ഇന്ത്യന്‍ ആകാശക്കണ്ണ് ഇനിയും കണ്ടെത്തുമെന്നതും അവരുടെ ഉറക്കം കെടുത്തുന്നു.
യഥാര്‍ത്ഥത്തില്‍ യുദ്ധം ചെയ്യാതെ തന്നെ ചൈനക്ക് ഒന്നാന്തരമൊരു പ്രഹരമാണ് ഇന്ത്യന്‍ പോര്‍വിമാനം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ കരുത്ത് ബോധ്യപ്പെടുത്താനും ഇതുവഴി കഴിഞ്ഞു.
ശത്രുക്കളെ കണ്ണുവെട്ടിച്ച് മുന്നോട്ടു നീങ്ങാനായി ചാരനിറമാണ് ജെ20യില്‍ ഉപയോഗിച്ചിരിക്കുന്നത്. 2011 ലാണ് ചൈന ജെ20 പോര്‍വിമാനം പുറത്തിറക്കിയത്. പിന്നീട് നിരവധി മാറ്റങ്ങളും ടെക്‌നോളജികളും കൂട്ടിച്ചേര്‍ത്തു. ഏറ്റവും കുറഞ്ഞ ചെലവിലാണ് ജെ20 നിര്‍മിക്കുന്നത്. 2017 മാര്‍ച്ചില്‍ ചെങ്ദു ജെ20 ചൈനീസ് സേനയുടെ ഭാഗമായി അതേസമയം, ഏതൊക്കെ ആയുധങ്ങളാണ് പുതിയ ജെ20 യില്‍ നിന്നു പ്രയോഗിക്കാന്‍ കഴിയുക എന്നത് സംബന്ധിച്ച് ചൈനക്ക് മാത്രമേ അറിയൂ എന്നാണ് അവകാശവാദം. എന്നാല്‍ ഈ രഹസ്യവും ഇന്ത്യ മനസിലാക്കി കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം.
രണ്ടു എന്‍ജിനുകളുള്ള ജെ20 യുടെ വേഗം മണിക്കൂറില്‍ 2,100 കിലോമീറ്ററാണ്. ദീര്‍ഘദൂര എയര്‍ ടു എയര്‍ മിസൈല്‍ ആക്രമണത്തിനു പുതിയ ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ബോംബുകളും വര്‍ഷിക്കാന്‍ കഴിയും. അമേരിക്കയുടെ എഫ്22, എഫ്35 വിമാനങ്ങളോട് ഏറെ സാദൃശ്യമുള്ളതാണ് ഈ പോര്‍വിമാനം.