കീവ്: യുക്രൈനിലേക്ക് റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ ആറ് മരണം. ല്വീവിലേക്ക് നടത്തിയ ആക്രമണത്തിൽ 8 പേർക്ക് പരുക്കേറ്റു. അതിശക്തമായ അഞ്ച് ആക്രമണങ്ങളാണ് റഷ്യ നടത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ല്വീവ് മേയർ ആൻഡ്രി സഡോവ്യിയും ഇക്കാര്യം സ്ഥിരീകരിച്ചു.
അതേസമയം, യുക്രൈൻ തുറമുഖ നഗരമായ മരിയുപോൾ കീഴടക്കിയെന്ന് റഷ്യ അവകാശപ്പെട്ടു. ഫെബ്രുവരി 24ന് ആക്രമണം ആരംഭിച്ച ശേഷം പൂർണമായും റഷ്യൻ സേനയുടെ നിയന്ത്രണത്തിലാകുന്ന നഗരമാണ് മരിയുപോൾ. അസോവിൽ ഉരുക്കുനിർമാണശാലയെ ആശ്രയിച്ച് ഒളിവിൽ കഴിയുന്ന യുക്രൈൻ സൈന്യത്തോട് കീഴടങ്ങാൻ റഷ്യ അന്ത്യശാസനം നൽകിയിട്ടുണ്ട്. കീഴടങ്ങണമെന്ന അന്ത്യശാസനത്തിനിടയിലും അവസാനം വരെ പോരാടുമെന്ന് പ്രസിഡന്റ് വഌഡിമിർ സെലൻസ്‌കി പറഞ്ഞു.