ന്യൂഡല്‍ഹി: ശത്രുവിമാനങ്ങളെ തുരത്താന്‍ റഷ്യന്‍ നിര്‍മ്മിത എസ് 400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈലുകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഇന്ത്യ ഉടന്‍ ഒപ്പിടും. ഒക്ടോബര്‍ 4ന് വാര്‍ഷിക ഇന്ത്യന്‍ റഷ്യന്‍ സമ്മേളനത്തിന് രാജ്യ സ്ഥലത്താനത്ത് എത്തുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായിട്ടാണ് കരാര്‍ ഒപ്പിടുന്നത്. പുടിന്റെ സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശവും മിസൈല്‍ കരാര്‍ ഒപ്പു വയ്ക്കുന്നതാണ്. 5 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ (ഏകദേശം 36000 കോടി രൂപ) വില വരുന്നതാണ് കരാര്‍. നാല് യുദ്ധ കപ്പലുകള്‍ കൂടി റഷ്യ ഇന്ത്യയ്ക്ക് കൈമാറും.
അമേരിക്കയുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ സംവിധാനം ഇന്ത്യ വാങ്ങുന്നത്. റഷ്യയില്‍ നിന്ന് വാങ്ങാന്‍ തങ്ങളുടെ അനുമതി വേണമെന്നാണ് അമേരിക്കന്‍ നിലപാട്. എന്നാല്‍ പരമാധികാര രാജ്യമായ ഇന്ത്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജും വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാക് ഹെലികോപ്റ്റര്‍ അതിര്‍ത്തി കടന്നു പറന്നിരുന്നു.എത്രയും വേഗം മിസൈല്‍ സ്വന്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രം.