റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനി നിരാഹാരസമരം അവസാനിപ്പിച്ചു

മോസ്കോ: ജയിലിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവൽനി ചികിത്സാസൗകര്യം ആവശ്യപ്പെട്ട് ആരംഭിച്ച നിരാഹാരസമരം ഡോക്ടർമാരുടെ ഉപദേശമനുസരിച്ച് 24–ാം ദിവസം അവസാനിപ്പിച്ചു. കടുത്ത നടുവേദനയെ തുടർന്ന് കൈകാലുകളുടെ സംവേദനശേഷി നഷ്ടമായതു പരിശോധിക്കാൻ തന്റെ സ്ഥിരം ഡോക്ടറെ അനുവദിക്കണമെന്ന ആവശ്യം തള്ളിയതിനെ തുടർന്നാണ് നവൽനി ജയിലിൽ നിരാഹാരം ആരംഭിച്ചത്.

ജയിലിനു പുറത്തുനിന്നുള്ള ഡോക്ടർമാർ എത്തി പരിശോധിച്ച് ജീവൻ അപകടത്തിലാണെന്ന് അറിയിച്ചതോടെ നിരാഹാരം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ജയിലിൽ ഒരു ചികിത്സയും ലഭിക്കുന്നില്ലെന്ന് നവൽനി പറഞ്ഞു. പ്രസിഡന്റ്‌ വ്ലാഡിമിർ പുടിന്റെ കടുത്ത വിമർശകനായ നവൽനിയെ ഈ വർഷം ആദ്യമാണ് അറസ്റ്റ് ചെയ്ത് 2 വർഷം തടവിനു ശിക്ഷിച്ചത്.

Top