റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് ഹൃദയാഘാതം ഉണ്ടായതായി റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകീട്ടാണ് പുടിന് ഹൃദയാഘാതം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയില്‍ തറയില്‍ നിലത്ത് വീണ് കിടക്കുന്നത് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ആദ്യം കണ്ടത്. മുറിയിലുണ്ടായിരുന്ന മേശയിലെ ഭക്ഷണവും വെള്ളവും നിലത്ത് വീണ് കിടക്കുന്നുണ്ടായിരുന്നുവെന്നും ടെലഗ്രാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

പുടിന്‍ നിലത്തേക്ക് വീണപ്പോള്‍ മേശയില്‍ ഇടിച്ചപ്പോള്‍ അതിലുണ്ടായിരുന്ന സാധനങ്ങള്‍ നിലത്തേക്ക് വീണതാകാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. തുടര്‍ന്ന് പ്രസിഡന്റിന്റെ ഓഫിസിലെ ഡോക്ടര്‍മാര്‍ എത്തി അടിയന്തര ചികിത്സ നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രത്യേകം സജ്ജീകരിച്ച മുറിയിലേക്ക് പുടിനെ മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. ഐ.സിയുവിന് സമാനമായ മുറിയാണിത്. അതേസമയം അതിയായ ശ്രദ്ധ വേണമെന്ന് പുടിന്‍ ബോധം വീണ്ടെടുത്തതായും ടെലഗ്രാം ചാനല്‍ പറയുന്നു. എന്നാല്‍, വാര്‍ത്ത സംബന്ധിച്ച് റഷ്യന്‍ സര്‍ക്കാരിന് നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

യുക്രെയ്‌നില്‍ റഷ്യ യുദ്ധം തുടങ്ങിയതുമുതല്‍ പുടിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് പ്രചരിച്ചത്. പുടിന് അര്‍ബുദമാണെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും നടക്കാന്‍ പോലും സാധിക്കില്ല എന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചു. എന്നാല്‍ ഇതെല്ലാം റഷ്യന്‍ അധികൃതര്‍ തള്ളിക്കളയുകയായിരുന്നു. പുടിന്‍ ആരോഗ്യവാനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

Top