ട്രംപിന്റെ ‘ബീസ്റ്റിനെ’ വെല്ലാന്‍ റഷ്യന്‍ തലവന്റെ ഔദ്യോഗിക വാഹനമായ കൊര്‍ത്തീജ്

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനം കൊര്‍ത്തീജ്, റഷ്യന്‍ തലവന്‍ വ്‌ളാഡിമിര്‍ പുടിന്റെ ഔദ്യോഗിക വാഹനമായി ഉടന്‍ അറിയപ്പെടും. വ്‌ളാഡിമിര്‍ പുടിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ കൊര്‍ത്തീജ് അവതരിക്കുമെന്ന് റഷ്യയുടെ വ്യവസായവ്യാപാര മന്ത്രി ഡെനിസ് മന്തുറോവ് വ്യക്തമാക്കിയിട്ടുണ്ട്.

പോര്‍ഷയും ബോഷും സംയുക്തമായി ചേര്‍ന്നാണ് പുടിന് വേണ്ടി ലിമോസീനെ ഒരുക്കിയിട്ടുള്ളത്. പോര്‍ഷ നിര്‍മ്മിച്ച 4.6 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോചാര്‍ജ്ഡ് V8 പെട്രോള്‍ എഞ്ചിനാണ് കൊര്‍ത്തീജിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പരമാവധി 592 bhp കരുത്തും 900 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് കൊര്‍ത്തീജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലെതര്‍, ലോഹം, തടി കൊണ്ടു നിര്‍മ്മിതമാണ് അകത്തളം. നിലവില്‍ W221 മെര്‍സിഡീസ് മെയ്ബാക്ക് S600 പുള്‍മാന്‍ ഗാര്‍ഡിലാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ സഞ്ചാരം.

Top