മോസ്‌കോ: മോസകോയിലെ ക്രിമിയന്‍ ഉപദ്വീപിനോട് ചേര്‍ന്ന് യുക്രെയിനിന്റെ മൂന്നു നാവിക കപ്പലുകള്‍ റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. രണ്ട് ഗണ്‍ ബോട്ടും ഒരു ടഗുമാണ് സൈന്യം പിടിച്ചെടുത്തത്. കപ്പലുകള്‍ക്കുനേരെ റഷ്യന്‍ സൈന്യം വെടിയുതിര്‍ക്കുകയും ഒന്നിലധികം യുക്രെയിന്‍ നാവികര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
തങ്ങളുടെ മേഖലയില്‍ അനധികൃതമായി കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കപ്പലുകള്‍ പിടിച്ചെടുത്തതെന്ന് റഷ്യ അറിയിച്ചു. അതേസമയം, റഷ്യയുടേത് ഭ്രാന്തമായ നടപടിയെന്നാണ് യുക്രെയിന്‍ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ പ്രതികരിച്ചത്.