കീവ്:യുക്രൈനിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ ഒഡേസയില്‍ റഷ്യ ആക്രമണം കടുപ്പിക്കാന്‍ പോകുന്നതായി യുക്രൈന് പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്കി. ‘ ഇതൊരു സൈനിക കുറ്റകൃത്യമാണ്, ചരിത്രത്തിന് നേരെയുള്ള കുറ്റകൃത്യമാണ്’സെലന്‍സ്കി പറഞ്ഞു.
യുക്രൈനിലെ ചരിത്ര പ്രസിദ്ധമായ നഗരമാണ് ഒഡേസ. കരിങ്കടലിന്റെ തീരത്തുള്ള ഈ നഗരത്തില്‍ നേരത്തെ റഷ്യ ആക്രമണം നടത്തിയിരുന്നു.