റഷ്യന്‍ ആക്രമണത്തില്‍ 2,000 ഓളം സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്ന് യുെ്രെകന്‍ എമര്‍ജന്‍സി സര്‍വീസ്. സൈനികരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും ജീവനുകള്‍ ഓരോ മണിക്കൂറിലും തങ്ങള്‍ക്ക് നഷ്ടപ്പെടുകയാണ്.
ഗതാഗത സൗകര്യങ്ങള്‍, ആശുപത്രികള്‍, കിന്റര്‍ ഗാര്‍ട്ടനുകള്‍, വീടുകള്‍ എന്നിവയുള്‍പ്പെടെ നൂറുകണക്കിന് കെട്ടിടങ്ങള്‍ റഷ്യ നശിപ്പിച്ചതായും യുക്രൈന്‍ അറിയിച്ചു.
അതേസമയം, ഖാര്‍ക്കീവിലെ ഇന്ത്യക്കാര്‍ അടിയന്തരമായി നഗരം വിടണമെന്ന മുന്നറിയിപ്പുമായി യുക്രൈനിലെ ഇന്ത്യന്‍ എംബസി. യുക്രൈന്‍ സമയം വൈകിട്ട് ആറ് മണിക്കു മുന്‍പ് സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറാനാണ് എംബസി നിര്‍ദേശിച്ചിട്ടുള്ളത്. പെസോചിന്‍, ബബായെ, ബെസ്ലിയുഡോവ്ക എന്നീ സ്ഥലങ്ങളില്‍ എത്രയും വേഗം എത്തണമെന്നും ഇന്ത്യന്‍ എംബസി ട്വീറ്റിലുടെ അറിയിച്ചു.