ഒസ്ലോ: ആർട്ടിക് സമുദ്രത്തിൽ തകർന്നുവീണ റഷ്യൻ ഹെലികോപ്റ്റർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി.
നോർവീജിയൻ ദ്വീപ സമൂഹമായ സ്വാൽബാർഡിനു സമീപം കടലിലാണ് ഹെലികോപ്റ്റർ കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് എട്ടുപേരുമായി റഷ്യൻ എംഐ-8 ഹെലികോപ്റ്റർ കാണാതായത്.
അഞ്ച് ജീവനക്കാരും മൂന്ന് സയന്റിസ്റ്റുകളുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
റഷ്യൻ കല്‍ക്കരി ഖനന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണ് ഇത് .
പൈരാമിഡനിൽനിന്ന് ബരെന്റസ്ബർഗിലേക്കു പോകുകയായിരുന്നു.
ബരെന്റസ്ബർഗ് തീരത്തുനിന്നും 23 കിലോമീറ്റർ അകലെയായിരുന്നു അപകടമുണ്ടായത്.