മോസ്‌കോ: യുക്രെയ്‌നിലെ 2 വിമത മേഖലകളെ സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിക്കണോ എന്ന കാര്യത്തില്‍ തീരുമാനം ഉടനെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. ഇവയെ സ്വതന്ത്ര പ്രദേശങ്ങളായി റഷ്യ അംഗീകരിച്ചാല്‍ യുക്രെയ്‌നിലെ സംഘര്‍ഷാന്തരീക്ഷത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണു വിലയിരുത്തല്‍.
റഷ്യന്‍ സുരക്ഷാ സമിതിയിലെ നിര്‍ണായക കൂടിക്കാഴ്ചയില്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായം കേട്ടതിനു ശേഷമായിരുന്നു പുടിന്റെ പ്രതികരണം. ഡോണെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് മേഖലകളെ സ്വതന്ത്രമായതായി റഷ്യ പ്രഖ്യാപിക്കേണ്ട സമയം ആഗതമായതായി സുരക്ഷാ കൗണ്‍സില്‍ ജീവനക്കാര്‍ പുടിനോടു പറഞ്ഞു.
നിങ്ങളുടെ അഭിപ്രായം ഞാന്‍ കേട്ടു. തീരുമാനം ഉടന്‍ ഉണ്ടാകും’ 90 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം പുടിന്‍ പറഞ്ഞു. കൂടിക്കാഴ്ച റഷ്യന്‍ സര്‍ക്കാര്‍ ടിവി ചാനലിലും സംപ്രേഷണം ചെയ്തു.