റഷ്യയിലെ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തില്‍ ആക്രമണത്തിന് ലക്ഷ്യമിട്ട് ഐഎസ്

terrorists

ബാഗ്ദാദ് : റഷ്യയുടെ സൈനിക നീക്കങ്ങള്‍ക്ക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് മറുപടി നല്‍കാനൊരുങ്ങുന്നു. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം നടത്താനൊരുങ്ങുന്നതായി രാജ്യാന്തര വിശകലന സ്ഥാപനമായ ഐഎച്ച്എസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. റഷ്യയില്‍ ലോകകപ്പിനിടെ ആക്രമണം നടത്തി രാജ്യാന്തര തലത്തില്‍ വീണ്ടും കരുത്താര്‍ജിക്കാനാണു സംഘടനയുടെ പദ്ധതി.

ഐഎസ് വിരുദ്ധശക്തികളായ സൗദി അറേബ്യ, ഇറാന്‍ എന്നീ രാജ്യങ്ങളുടെ ദേശീയ ടീമുകളും ലോകകപ്പ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഇതും റഷ്യയിലെ ലോകകപ്പിനെ ലക്ഷ്യം വയ്ക്കാന്‍ സംഘടനയ്ക്കു പ്രചോദനമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ നവംബറില്‍ ഇറാഖിലും സിറിയയിലും ഐഎസ് ആക്രമണമുണ്ടായെങ്കിലും ഇസ്താംബുള്‍, ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബാഴ്‌സലോണ, ടെഹ്‌റാന്‍ എന്നിവിടങ്ങളില്‍ അടുത്തിടെ ഉണ്ടായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തിരുന്നു.

Top