റുവാണ്ടയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 18 പേര്‍ മരിച്ചു

rwanda-landslide

കിഗാലി: കിഴക്കനാഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 18 പേര്‍ മരിച്ചു. നിരവധിപ്പേരെ കാണാതായി. റുബാവും, കറോംഗി എന്നീ ജില്ലകളിലാണ് വന്‍ നാശം സംഭവിച്ചിരിക്കുന്നത്. പ്രളയത്തില്‍പ്പെട്ട് ഇതുവരെ 200 പേര്‍ മരിച്ചു. ഏകദേശം പതിനായിരം വീടുകള്‍, 58 റോഡുകള്‍, ഏഴ് ക്രൈസ്തവ പള്ളികള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.

Top