ഗുഡ്ഗാവ്: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.
ശക്തമായ ആഘാതവും രക്തവാര്‍ച്ചയും മൂലമാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഒരു വശം മൂര്‍ച്ചയുള്ള ആയുധം കൊണ്ടാണ് മരണകാരണമായ മുറിവ് സംഭവിച്ചതെന്നാണ് കണ്ടെത്തല്‍.
അതേസമയം കൊലപാതകത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്‌കൂള്‍ തിങ്കളഴ്ച മുതല്‍ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കും എന്ന് ഗുരുഗ്രാം ഡെപ്യൂട്ടി കമ്മീഷണര്‍ വിനയ് പ്രതാപ് സിംഗ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴച രാവിലെയാണ് കുട്ടിയെ കഴുത്തറുത്ത നിലയില്‍ ബാതറൂമില്‍ കണ്ടെത്തിയത്. കുട്ടി ചോരയില്‍ കുളിച്ച് ബാത്‌റൂമിന പുറത്തേക്ക് ഇഴഞ്ഞു വരുന്നത് മറ്റൊരു വിദ്യാര്‍ഥി കാണുകയായിരുന്നു.
ഈ കുട്ടിയുടെ നിലവിളികേട്ട ഓടി എത്തിയ അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ബസ ജീവനക്കാരനെ പോലീസ അറസ്റ്റ് ചെയ്തിരുന്നു. സകൂളിലെ 16 സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ പ്രതിയെ പോലീസ് പിടികൂടിയത്.