ലുധിയാന: ഹരിയാനയിലെ റയാന്‍ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമ്‌നന്‍ ഠാക്കൂറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പതിനൊന്നാം ക്ലാസുകാരന്‍ കുറ്റം സമ്മതിച്ചതായി സിബിഐ.
ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു.
പരീക്ഷയും പിടിഎ യോഗവും മാറ്റിവെക്കാനാണ് കൊല നടത്തിയതെന്ന് അറസ്റ്റിലായ വിദ്യാര്‍ത്ഥി കുറ്റസമ്മതം നടത്തിയതായും സിബിഐ അറിയിച്ചു.
ഇതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ അക്കാദമിക് പെര്‍ഫോമന്‍സ് രേഖകളും സിബിഐ പരിശോധിച്ചു.
എന്നാല്‍, വിദ്യാര്‍ത്ഥി നിരപരാധിയാണെന്നാണ് പിതാവ് പ്രതികരിച്ചത്. പലരും ഉള്‍പ്പെട്ട ഗൂഢാലോചനയാണിതെന്നും ഇതിന് പിന്നിലുള്ള കാരണങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും പിതാവ് ആവശ്യപ്പെട്ടു.
സെപ്തംബര്‍ എട്ടിനാണ് സ്‌കൂളിലെ ബാത്ത് റൂമില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമ്‌നന്‍ ഠാക്കൂറിനെ കണ്ടെത്തിയത്.
കേസ് ആദ്യം അന്വേഷിച്ച പൊലീസ്, സ്‌ക്കൂള്‍ ബസിന്റെ കണ്ടക്ടറെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സിബിഐ അന്വേഷണത്തില്‍ ഇയാള്‍ നിരപരാധിയാണെന്ന് കണ്ടെത്തുകയും സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിലൂടെ പ്രതിയെ കണ്ടെത്തുകയുമായിരുന്നു.
അറസ്റ്റിലായ വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ജസ്റ്റീസ് കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.