തമിഴകത്ത് വീണ്ടും ബൊമ്മൈ ചിത്രം ഒരുങ്ങുന്നു; നായകൻ എസ് ജെ സൂര്യ, നായിക പ്രിയ ഭവാനി

മിഴില്‍ വീണ്ടും ബൊമ്മൈ ചിത്രം ഒരുങ്ങുന്നു. 1964ല്‍ പ്രദര്‍ശനത്തിന് എത്തിയ തമിഴ് ത്രില്ലര്‍ ചിത്രമാണ് ബൊമ്മൈ. എസ് ബാലചന്ദെര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഇപ്പോള്‍ തമിഴകത്ത് വീണ്ടും ബൊമ്മൈ എന്ന പേരില്‍ ഒരു ചിത്രം കൂടി ഒരുങ്ങുകയാണെന്ന വാര്‍ത്തയാണ് വരുന്നത്.

ചിത്രത്തില്‍ നായകനായി എത്തുന്നത് എസ് ജെ സൂര്യയാണ്. നായികയായി എത്തുന്നത് പ്രിയ ഭവാനി ശങ്കര്‍ ആണ്. ചിത്രം സംവിധാനം ചെയ്യുന്നത് രാധ മോഹന്‍ ആണ്. ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്‍ ആരാണ് എന്നതുമാണ് സിനിമയിലേക്ക് ആകര്‍ഷിച്ചതെന്നാണ് എസ് ജെ സൂര്യ പറഞ്ഞത്. ചിത്രത്തില്‍ യുവന്‍ ശങ്കര്‍ രാജ ആണ് ഒരു ഗാനം ആലപിച്ചത്.

Top