ന്യൂഡല്‍ഹി: ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വ്യോമസേന വിമാനം അയക്കുമെന്ന് സര്‍ക്കാര്‍. വിമാനം രാത്രി ഇറാനിലെത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കശ്മീരില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികളും ഇറാനിലുണ്ട്. ഇവരെ തിരികെ എത്തിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ രക്ഷിതാക്കള്‍ക്ക് ഉറപ്പു നല്‍കി. ഇന്ന് ശ്രീനഗറില്‍ നേരിട്ടെത്തിയാണ് എസ് ജയശങ്കര്‍ ഈ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ കണ്ടത്.
മലയാളികള്‍ ഉള്‍പ്പടെ നിരവധി മത്സ്യതൊഴിലാളികളും ഇറാനില്‍ കുടുങ്ങിയിരുന്നു. മത്സ്യതൊഴിലാളികളെയെല്ലാം ഇതേ വിമാനത്തില്‍ തിരികെ എത്തിക്കുമോയെന്ന് വ്യക്തമല്ല.