യുദ്ധത്തില്‍ വേര്‍പിരിഞ്ഞവരെ ഒന്നിപ്പിക്കാന്‍ ലക്ഷ്യം; ദക്ഷിണകൊറിയന്‍ സംഘം ഇന്ന് ഉത്തരകൊറിയയില്‍

moon1

സോള്‍: ദക്ഷിണ കൊറിയന്‍ അധികാരികളുടെ സംഘം ഇന്ന് ഉത്തര കൊറിയ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. സന്ദര്‍ശനത്തില്‍ 1950-53 കാലഘട്ടത്തില്‍ കൊറിയക്കാര്‍ തമ്മിലുണ്ടായ യുദ്ധത്തില്‍ വേര്‍പിരിഞ്ഞ കുടുംബങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ലക്ഷ്യം.

കുടുംബങ്ങളുടെ പുന: സമാഗമം ഒരുക്കാനും കൊറിയകള്‍ തമ്മില്‍ ധാരണയായിരുന്നു. ആഗസ്ത് 20 മുതല്‍ 26 വരെ ഉത്തര കൊറിയയിലാണ് ചടങ്ങ് നടക്കുന്നത്.

കൊറിയന്‍ യുദ്ധത്തിലൂടെ വിഭജിക്കപ്പെട്ട കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിലൂടെ ഇരു കൊറിയകളും ചേര്‍ന്ന് ചരിത്രം രചിക്കാനൊരുങ്ങുകയാണ്. ആയിരക്കണക്കിന് കുടുംബങ്ങളാണ് യുദ്ധത്തിലൂടെ വേര്‍പിരിക്കപ്പെട്ട് ഇരു രാജ്യങ്ങളിലുമായി കഴിയുന്നത്.

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും തമ്മില്‍ നടന്ന ഉച്ചകോടിക്ക് തുടര്‍ച്ചയായി നടന്ന ഉന്നതതല ചര്‍ച്ചയിലാണ് ജനങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന തീരുമാനം കൈക്കൊണ്ടത്. കടുത്ത ശത്രുക്കളായിരുന്ന ഇരു കൊറിയകളും തമ്മില്‍ പരസ്പരം സഹകരിച്ച് നീങ്ങുമെന്ന് ഉച്ചകോടിയില്‍ ഇരു രാഷ്ട്ര നേതാക്കളും പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍-മെയ് മാസത്തിലായിരുന്നു ഇന്റര്‍ കൊറിയന്‍ ഉച്ചകോടി നടന്നത്.

Top