ഇടുക്കി: ബിജെപിയില്‍ ചേരുമെന്ന പ്രചരണത്തെ തള്ളി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. നിലവില്‍ ഇപ്പോള്‍ അത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി ദേശീയ നേതാവ് തന്നെ വന്ന് കണ്ടിരുന്നു. പി കെ കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കളും സംസാരിച്ചു. ഈ വിവരം സിപിഐഎം സംസ്ഥാന സെക്രട്ടറിയെ എകെജി സെന്ററില്‍ എത്തി അറിയിച്ചിരുന്നു. എന്നിട്ടും ഇതുവരെ നടപടി പിന്‍വലിക്കാനുള്ള തീരുമാനമാകാത്തതില്‍ പ്രതിഷേധമുണ്ട്. തന്നെ പുറത്തു നിര്‍ത്തുന്നതിന് പിന്നില്‍ സിപിഎം പ്രാദേശിക നേതാക്കളാണ് എന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെത്തി ബിജെപി ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന പ്രചരണം ശരിയല്ലെന്നും എസ് രാജേന്ദ്രന്‍ പ്രതികരിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സിപിഐഎം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി രാജേന്ദ്രനെ സസ്പെന്‍ഡ് ചെയ്തിരുന്നു.2006, 2011, 2016 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ദേവികുളത്ത് നിന്ന് സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച വ്യക്തിയാണ് എസ് രാജേന്ദ്രന്‍.