സോളാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യറോ അംഗം എസ് രാമചന്ദ്രന്‍പിള്ള

ramachandran pilla

കണ്ണൂര്‍: സോളാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യറോ അംഗം എസ് രാമചന്ദ്രന്‍പിള്ള.

നിയമപരമായി എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും രാമചന്ദ്രന്‍പിളള പറഞ്ഞു.

വളരെ കരുതലോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. അതിനനുസരിച്ചാണ് സര്‍ക്കാര്‍ നടപടികള്‍ കൈകൊള്ളുന്നത്.

നിയമപരമായ നടപടിക്രമങ്ങളിലൂടെ മാത്രമേ സര്‍ക്കാരിന് തീരുമാനങ്ങളെടുക്കാനാകൂയെന്നും രാമചന്ദ്രന്‍പിള്ള പറഞ്ഞു.

Top