100 മില്ല്യണ്‍ കാഴ്ചക്കാര്‍: യൂട്യൂബില്‍ തീ പടര്‍ത്തി ‘സലാര്‍’ ട്രെയിലര്‍

പ്രഭാസ് നായകനാവുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ”സലാര്‍”.ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.സലാറിന്റെ ട്രെയിലര്‍ യൂട്യൂബില്‍ 100 മില്യണ്‍ കടന്നു.”സലാര്‍”ന്റെ ട്രെയിലര്‍ റിലീസ് ചെയ്ത് റെക്കോര്‍ഡ് വേഗത്തിലാണ് യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ എത്തിയത്.

പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് സലാര്‍. ചിത്രം ഈ മാസം 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും. പ്രഭാസും മലയാളികളുടെ സ്വന്തം പൃഥ്വിരാജും ഒന്നിക്കുന്നതുകൊണ്ടുതന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.

വര്‍ധരാജ് മന്നാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. സൗഹൃദകഥ പറയുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുക. ആദ്യ ഭാഗമായ സലാര്‍ പാര്‍ട്ട് 1- സീസ്ഫയറിലൂടെ രണ്ടു സുഹൃത്തുക്കളുടെ കഥയുടെ പാതി പ്രേക്ഷകരില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.

പൃഥ്വിരാജ് പ്രോഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത്. ഛായാഗ്രഹണം -ഭുവന്‍ ഗൗഡ, സംഗീത സംവിധാനം -രവി ബസ്രുര്‍, നിര്‍മ്മാണം – വിജയ് കിരഗണ്ടൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ടി എല്‍ വെങ്കടചലപതി, ആക്ഷന്‍സ് – അന്‍ബറിവ്, കോസ്റ്റ്യൂം – തോട്ട വിജയ് ഭാസ്‌കര്‍, എഡിറ്റര്‍ – ഉജ്വല്‍ കുല്‍കര്‍ണി, വി എഫ് എക്‌സ് – രാഖവ് തമ്മ റെഡ്ഡി. പി ആര്‍ ഒ. മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ് -ബ്രിങ്‌ഫോര്‍ത്ത് അഡ്വര്‍ടൈസിംഗ്.

Top