ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
സാര്‍ക്ക് ഉച്ചകോടിയിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ചര്‍ച്ച വീണ്ടും ആരംഭിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കമാണ് ഇന്ത്യ തള്ളിയിരിക്കുന്നത്. ചര്‍ച്ചയും ഭീകരവാദവും ഒന്നിച്ച് പോകില്ലെന്നാണ് സുഷമാ സ്വരാജ് വ്യക്തമാക്കിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും ഉച്ചകോടിയില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതുവരെ ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. പാക്കിസ്ഥാന്‍ ആതിഥ്യം നല്‍കുന്ന സാര്‍ക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് പാക്ക് വിദേശകാര്യമന്ത്രാലയ വക്താവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.