SAARC summit: Maldives joins India; Pakistan’s isolation complete

മാലി: ഇസ്ലാമാബാദില്‍ നടക്കാനിരുന്ന 19ാമത് സര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് മാലദ്വീപും പിന്മാറി.ഇതോടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ പാകിസ്താന്‍ ഒറ്റപ്പെട്ടു

അംഗരാജ്യങ്ങള്‍ എല്ലാം പങ്കെടുത്താല്‍ മാത്രമേ സമ്മേളനം നടത്താവൂ എന്ന് മാലദ്വീപ് അറിയിച്ചു.
അഞ്ച് അംഗ രാജ്യങ്ങള്‍ പിന്മാറിയതോടെ സാര്‍ക്ക് സമ്മേളനം മാറ്റിവച്ചതായി പാകിസ്താന്‍ ഇന്നലെ അറിയിച്ചിരുന്നു.പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സാര്‍ക്ക് സമ്മേളനത്തില്‍നിന്ന് ഇന്ത്യ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ഇന്ത്യ വിട്ടുനിന്നതോടെ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ , ശ്രീലങ്ക എന്നീ രാജ്യങ്ങളും സാര്‍ക്ക് ഉച്ചകോടിയില്‍നിന്നു പിന്മാറുകയായിരുന്നു. സാര്‍ക്ക് സമ്മേളനം അട്ടിമറിക്കാന്‍ ഇന്ത്യ പ്രചാരവേല നടത്തുകയാണെന്നാണ് പാകിസ്താന്‍ ആരോപിച്ചു.സാര്‍ക്ക് സമ്മേളനം ഇസ്ലാമാബാദില്‍ നവംബര്‍ 16ന് ആരംഭിക്കാനാണു നിശ്ചയിച്ചിരുന്നത്.

Top