ഇസ്ലാമാബാദ്: ഇസ്ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ നരേന്ദ്രമോദിയെ പാകിസ്ഥാന്‍ ഔദ്യോഗികമായി ക്ഷണിച്ചേക്കും. പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസലാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം രാജ്യത്തോടായി നടത്തിയ ആദ്യ പ്രസംഗത്തില്‍ ഇമ്രാന്‍ ഖാന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.
രണ്ടു വര്‍ഷം കൂടുമ്പോഴാണ് സാര്‍ക്ക് ഉച്ചകോടി ചേരുന്നത്. 2016 ല്‍ നടക്കേണ്ടിയിരുന്ന ഉച്ചകോടി ഇന്ത്യ ബഹിഷ്‌ക്കരിച്ചിരുന്നു. അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും പിന്മാറിയതോടെ ഉച്ചകോടി ഉപേക്ഷിച്ചിരുന്നു. .
2014-ല്‍ നേപ്പാളില്‍ നടന്ന സാര്‍ക്ക് ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുത്തിരുന്നു.