ശബരിമല ഹര്‍ജി; അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഹാജരായി

high-court

കൊച്ചി: ശബരിമലയിലെ പോലീസ് നടപടിയെ സംബന്ധിച്ച ഒരു കൂട്ടം ഹര്‍ജികള്‍ ഹൈക്കോടതി ദേവസ്വം ബഞ്ച് പരിഗണിക്കുകയാണ്. അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ഹാജരായി.
നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെന്ന് എ ജി കോടതിയില്‍ പറഞ്ഞു. ശബരിമല പോലീസ് നടപടിയില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. സന്നിധാനത്ത് ഭക്തര്‍ കയറരുതെന്ന് പറയാന്‍ പൊലീസിന് എന്തവകാശമാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. സുപ്രീംകോടതി വിധിയുടെ മറവില്‍ അതിക്രമം നടക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.

അതേസമയം, കേരളത്തെ ഇരുണ്ട കാലക്കേയ്ക്ക് കൊണ്ടു പോകാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

ആചാരങ്ങള്‍ മാറിയാല്‍ എന്തോ സംഭവിക്കുമെന്നാണ് ചിലര്‍ കരുതുന്നതെന്നും സര്‍ക്കാര്‍ എന്നും വിശ്വാസികള്‍ക്ക് ഒപ്പമാണെന്നും സര്‍ക്കാറിന് ഒരു ആശയക്കുഴപ്പവും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാന്‍ ആര്‍.എസ്.എസ് പദ്ധതിയിട്ടിരുന്നെന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് മനപ്പൂര്‍വ്വമാണെന്നും അറസ്റ്റിലായവരുടെ സ്ഥാനമാനങ്ങള്‍ പുറത്തു വരുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.

Top