ശബരിമല വിമാനത്താവളം ബിലിവേഴ്‌സ് ചര്‍ച്ചിന്റെ ചെറുവള്ളി എസ്റ്റേറ്റില്‍

sabarimala

പത്തനംതിട്ട: ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ശബരിമല വിമാനത്താവളം എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കും. ബിലിവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ളതാണ് എസ്റ്റേറ്റ്.

ഇതിനായി 2263ഏക്കര്‍ ഏറ്റെടുക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇവിടെ നിന്ന് 48 കിലോമീറ്റര്‍ ദൂരമാണ് ശബരിമലയിലേക്കുള്ളത്.

ഹാരിസണ്‍ കമ്പനി ബിലിവേഴ്‌സ് ചര്‍ച്ചിന് മറിച്ചു വിറ്റതാണ് എസ്റ്റേറ്റ്. സര്‍ക്കാര്‍ നിശ്ചയിച്ച നാലംഗ സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് തീരുമാനം.

Top