ശബരിമല സത്രീപ്രവേശനം; രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ ശരിവെച്ച് എഐസിസി

anandh sharma

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന വിധിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ ശരിവെച്ച് എഐസിസി രംഗത്ത്.

രാഹുലിന്റെ നിലപാടില്‍ അപാകതയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആനന്ദ് ശര്‍മ. രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ തെറ്റില്ലെന്നും കെപിസിസി പ്രാദേശിക ആചാരത്തിന് അനുസൃതമായ നിലപാട് സ്വീകരിച്ചതാണെന്നും ശബരിമല വിധി സ്വാഗതാര്‍ഹമെന്നാണ് തന്റെ അഭിപ്രായമെന്നും ആനന്ദ് ശര്‍മ്മ വ്യക്തമാക്കി.

ശബരിമല സത്രീപ്രവേശനത്തെ അനുകൂലിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ശബരിമല വിഷയത്തില്‍ തന്റെ നിലപാട് പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമാണെന്നും സത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണമെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇത് വൈകാരിക വിഷയമാണെന്നാണ് കെപിസിസിയുടെ നിലപാടെന്നും താനും പാര്‍ട്ടിയും തമ്മില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

Top