ശബരിമല ആക്രമണങ്ങള്‍; കൂടുതല്‍ നേതാക്കള്‍ക്കെതിരെ കേസെടുത്തു

പത്തനംതിട്ട: ശബരിമല ആക്രമണത്തില്‍ അഞ്ച് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ കേസ്. കെ സുരേന്ദ്രനെതിരെ വല്‍സന്‍ തില്ലങ്കേരിക്കെതിരെയും കേസെടുത്തു. 52 വയസ്സുകാരിയെ ആക്രമിച്ച സംഗവത്തില്‍ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വി.വി രാജേഷിനെതിരെയും പ്രകാശ്‌ ബാബുവിനെതിരെയും കേസെടുത്തിട്ടുണ്ട്. സന്നിധാനത്ത് പിടിയിലായ രാജേഷിനെയും പ്രതി ചേര്‍ത്തു.

ഗൂഢാലോചനയ്ക്ക് ഐപിസി 120(ബി) പ്രകാരം ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചന നടത്തിയതിന് തെളിവുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തതെന്നാണ് വിവരം.

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ കണ്ണൂരില്‍ അക്രമ പ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ വാറണ്ടുള്ള സുരേന്ദ്രന്‍ ഇപ്പോഴും ജയിലിലാണുള്ളത്.

Top