ശബരിമല ദര്‍ശനത്തിനായി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി റാന്നി കോടതി തള്ളി

k surendran

കൊച്ചി: ശബരിമല ദര്‍ശനത്തിനായി ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളി. പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി തള്ളിയത്.

ശബരിമല ദര്‍ശനത്തിന് അനുവദിക്കണമെന്നും അതിനാല്‍, ശബരിമല സ്ഥിതി ചെയ്യുന്ന മേഖലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയില്‍ ഇളവുചെയ്യണമെന്നും സുരേന്ദ്രന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം ലഭിച്ചത്. സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ കയറാന്‍ അനുമതിയില്ലെന്നായിരുന്നു പ്രധാന ഉപാധി.

Top