ശബരിമലയില്‍ നിരോധനാജ്ഞ നാലുദിവസത്തേക്കുകൂടി നീട്ടി

sabarimala

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നാലുദിവസത്തേക്കുകൂടി നീട്ടി. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിലനിന്ന നിരോധനാജ്ഞയാണ് നീട്ടിയത്. നവംബര്‍ 30 വരെ നിരോധനാജ്ഞ തുടരാന്‍ പത്തനംതിട്ട കളക്ടര്‍ പി.ബി. നൂഹ് ഉത്തരവിറക്കി.

സാമുദായിക ചേരിതിരിവിനുള്ള പ്രചാരണം നടക്കുന്നുവെന്നും പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ നീട്ടിയത്.

നിരോധനാജ്ഞയുണ്ടെങ്കിലും ഭക്തര്‍ക്ക് ഒറ്റയ്‌ക്കോ കൂട്ടമായോ ശബരിമല ദര്‍ശനത്തിനെത്താനോ ശരണംവിളിക്കാനോ തടസ്സമില്ലെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

Top