കഴുതകള്‍ക്കുള്ള ചൈതന്യം പോലുമില്ല; പൂജാരിമാരെ പരിഹസിച്ച് ജി.സുധാകരന്‍

sudhakaran

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പൂജാരിമാരെ പരിഹസിച്ച് മന്ത്രി ജി.സുധാകരന്‍ രംഗത്ത്. ശബരിമലയില്‍ ധര്‍ണ നടത്തിയത് ബ്രാഹ്മണരായ പൂജാരിമാരാണെന്നും ശബരിമലയിലെ കഴുതകള്‍ക്കുള്ള ചൈതന്യം പോലും പൂജാരിമാര്‍ക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ശബരിമലയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് അവിടുത്തെ കഴുതകളാണ്. ഭാരമെല്ലാം ചുമന്ന് തളര്‍ന്ന് പമ്പയാറ്റില്‍ കിടക്കുന്ന അവയുടെ ചൈതന്യം പോലും ഈ തന്ത്രിക്കില്ല, അദ്ദേഹം പറഞ്ഞു.

അതേസമയം, ശബരിമല സ്ത്രീപ്രവേശന വിഷയം സംബന്ധിച്ച് ബിജെപിയുടെ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.

സമരം അവസാനിപ്പിച്ചതായി താന്‍ പറഞ്ഞെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് എതിരാണെന്ന് മാധ്യമങ്ങള്‍ പറയുന്നത് മണ്ടത്തരമാണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Top