തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തിന്റെ നേട്ടം ബിജെപിക്ക് ലഭിച്ചില്ലെന്ന് എംഎല്‍എ ഒ. രാജഗോപാല്‍. മണ്ണുംചാരി നിന്നവര്‍ പെണ്ണും കൊണ്ടു പോയ പോലെയായെന്നും ശബരിമല വിഷയത്തില്‍ ഒന്നും ചെയ്യാത്ത യുഡിഎഫിനാണ് ഗുണം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയില്‍ പോലും കെ. സുരേന്ദ്രന്‍ മൂന്നാമതായി പോയി. അറിയപ്പെടുന്ന സിപിഎമ്മിന്റെ ചില നേതാക്കള്‍ വോട്ട് മറിച്ചു. പ്രമുഖ സിപിഎം നേതാക്കള്‍ നേമത്തും കഴക്കൂട്ടത്തും യുഡിഎഫിന് വോട്ട് മറിച്ചു, രാജഗോപാല്‍ ആരോപണം ഉന്നയിച്ചു.
നേമത്ത് കഴിഞ്ഞ തവണ എന്‍ഡിഎയ്ക്ക് ലഭിച്ചതിനെക്കാള്‍ കുറച്ച് വോട്ടുകള്‍ മാത്രമാണ് ഇക്കുറി ലഭിച്ചത്. കഴക്കൂട്ടത്തും ഇതു സംഭവിച്ചു, അദ്ദേഹം വ്യക്തമാക്കി.